അരൂര്‍: എഴുപുന്നയില്‍ വിവിധ പ്രദേശങ്ങളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീ സംഘത്തെ അരൂര്‍ പോലീസ് പിടികൂടി. കര്‍ണ്ണാടക ഗുണ്ടല്‍പ്പെട്ട് സ്വദേശികളായ സൗന്ദര്യ (28), കസ്തൂരി (25) എന്നിവരെയാണ് അരൂര്‍ എസ്‌ഐ കെ.എം. മനോജും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു ദിവങ്ങളായിഎഴുപുന്നയിലും സമീപ പ്രദേശങ്ങളിലുള്ള നിരവധി വീടുകളില്‍ നിന്ന് പഴയ പാത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇവരുടെ കൈയില്‍ നിന്നും നിരവധി പിച്ചള പാത്രങ്ങള്‍, മോട്ടോര്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















