ഹരിപ്പാട്: മാരകായുധങ്ങളുമായി സിപിഎം ഗുണ്ടാസംഘം പളളിപ്പാട് നാലുകെട്ടുംകവലയ്‌ക്ക് സമീപത്ത് നിന്നും പോലീസ് പിടിയിലായി. നാലുകെട്ടും കവല കോളനിയില്‍ പ്രേംജിത്ത് (അനി-25), പളളിപ്പാട് നടുവട്ടം പുത്തന്‍വീട്ടില്‍ ജയകൃഷ്ണന്‍ (36), കോനാരിയില്‍ തെക്കതില്‍ വിനോദ് (49), ഏവൂര്‍ വടക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു വിശാഖ് (23), മാനപ്പളളി കോളനിയില്‍ രഞ്ജിത്ത് (26) എന്നിവരെയാണ് സിഐ ടി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
വടിവാള്‍, ഇരുമ്പ് പൈപ്പ്, മുളക് പൊടി എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. പോലീസിനെ കണ്ട് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് പ്രതികളെ വലയിലാക്കുകയായിരുന്നു.
പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പദ്ധതിയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്.
















