ആലപ്പുഴ: ബ്ലേഡ് മാഫിയകള്‍ക്കെതിരെ പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ നടന്ന റെയിഡില്‍ ജില്ലയില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 97 ഇടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
അമ്പലപ്പുഴ, വെണ്‍മണി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടു കേസുകള്‍ വീതവും അരൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഒരുലക്ഷത്തി ആയിരം രൂപ പണയമിടപാട് രേഖകള്‍, ബ്ലാങ്ക് ചെക്കുകകള്‍, മുദ്രപ്പത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
ഓപ്പറേഷന്‍ കുബേര പദ്ധതിക്കുശേഷം ബ്ലേഡ് സംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ബ്ലേഡ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.
മദ്ധ്യകേരളത്തിലെ നാലു ജില്ലകളിലാണ് ഇന്നലെ ഒരേ സമയം പരിശോധന നടന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ബ്ലേഡ് മാഫിയകള്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ നടപടി ആരംഭിച്ചത്.
എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം റെയിഡുകള്‍ നിലച്ചു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കുടുങ്ങിയത്. വന്‍ മാഫിയകള്‍ വലയില്‍ കുടുങ്ങിയതുമില്ല.
അത്യാവശ്യക്കാര്‍ക്ക് പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്താതെ ബ്ലേഡ് മാഫിയകള്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ പ്രയോജനം ലഭിക്കില്ലെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്‌പ ലഭിക്കാന്‍ ഇപ്പോഴും കാലതാമസം ഏറെയാണ് അതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്രയം ഇത്തരം കൊള്ളപ്പലിശക്കാരാണ്.
















