മാവേലിക്കര: സാമൂഹ്യമാദ്ധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട ഉദ്യോഗസ്ഥനെ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട പോലീസുകാരനെതിരെ വെറും സ്ഥലമാറ്റം മാത്രമാക്കിയത്.
ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന നവാസിനെയാണ് പുളിങ്കുന്നിലേക്ക് സ്ഥലം മാറ്റിയത്. പോലീസുകാര്‍ മാത്രം ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടിട്ടും നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധവും പരാതികളും ഉയര്‍ന്നപ്പോഴാണ് സ്ഥലംമാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയായ ഇയാള്‍ മുമ്പ് കായംകുളം സദാചാര പോലീസ് ചമഞ്ഞ് അക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തിലും. മാവേലിക്കരയിലും കായംകുളത്തുമുണ്ടായ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണകേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംഭവത്തിലും ആരോപണ വിധേയനാണ്.
















