ആലപ്പുഴ: ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങളോട് അനുബന്ധിച്ച് വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് പൊതുജനങ്ങള്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വൈദ്യുത ജോലികള്‍ ചെയ്യുവാന്‍ യോഗ്യതയും പരിചയവും ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരെ മാത്രമേ ദീപാലങ്കാരങ്ങളും മറ്റ് താല്‍ക്കാലിക വൈദ്യുത സജ്ജീകരണങ്ങളും ചെയ്യിക്കാവു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വയര്‍ തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കുന്നത് അപകടസാദ്ധ്യത വര്‍ധിപ്പിക്കും.
ജനറേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ നിന്ന് അനുമതി വാങ്ങണം. ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിന് ഗുണനിലവാരം ഇല്ലാത്ത ലാമ്പുകള്‍ ഒഴിവാക്കണം. അലങ്കാരം വീടിനുള്ളിലാണെങ്കില്‍ രാത്രിയില്‍ ഓഫ് ചെയ്യണം..
നിബന്ധനകള്‍ പാലിക്കാതെ സുരക്ഷിതമല്ലാത്ത രീതിയില്‍ അലങ്കാര ജോലികള്‍ ചെയ്യുന്ന സ്ഥാപന ഉടമകള്‍ക്കും ഇതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
















