കുറിച്ചി: മന്ദിരം,ശങ്കരപുരം മേല്‍പ്പാലങ്ങള്‍ ഒരുമിച്ച് പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനജീവതത്തെ താറുമാറാക്കുന്നതാണ് ഈ നടപടി. ഒരു പാലം പണി കഴിഞ്ഞിട്ട് മത്രമേ അടുത്ത പാലം പൊളിക്കാവൂ എന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവാദിത്വമില്ലായ്‌മയും ആസൂത്രണമില്ലായ്‌മയുമാണ് ഇത്തരത്തില്‍ ഒരു പ്രവണതക്ക് തയ്യാറകുന്നതിന് പിന്നില്‍. ഇതനുവദിക്കാനാവില്ല. ജനജീവിതം ആണ് സംരക്ഷിക്കപ്പെടേണ്ടത്. പാലങ്ങള്‍ രണ്ടും ഒരുമിച്ച് പൊളിക്കാന്‍ മുതിര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ ഉതിക്കല്‍ അദ്ധ്യക്ഷനായ യോഗം സംസ്ഥാന സമിതി അംഗം കെ.ജി. രാജ്‌മോഹന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ്, സെക്രട്ടറി കെ.കെ. ഉദയകുമാര്‍,അമ്പിളി വിനോദ്, വത്സല മോഹന്‍,ലത ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















