കടുത്തുരുത്തി: അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരൂദ്ധര്‍ വീടിനുളളിലേക്ക് കല്ലുകളും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞതായി പരാതി. മേട്ടുംപാറ ഹരിണിനിവാസ് രാജേന്ദ്രന്റെ വീടിനു നേരെയാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്‌ക്കാണ് സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടുന്ന ശബ്ദംകേട്ട് വീട്ടൂകാര്‍ പുറത്തിറങ്ങിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇലക്ട്രിക് റ്റിയൂബുകളും വീടിന് നേരെ വലിച്ചെറിഞ്ഞതായി വീട്ടുടമ പറഞ്ഞു. രാജേന്ദ്രനും ഭാര്യയും പത്തുവയസ്സുളള മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.
















