നിലവില്‍ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി തോടുകളും കുളങ്ങളും വൃത്തിയാക്കല്‍, ഇതിന്റെ മതില്‍ നിര്‍മ്മാണം തുടങ്ങിയവയാണ് നിര്‍മ്മാണസേനയ്‌ക്ക് ലഭിക്കുന്ന ജോലികള്‍. നിര്‍മ്മാണമേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവിന് ഇന്നും ജനകീയമുഖം ലഭിച്ചിട്ടില്ല. ഭൂരിഭാഗം പേരും പ്രൊഫഷണല്‍ നിര്‍മ്മാണ കമ്പനികളെയും കരാറുകാരെയുമാണ് ജോലികള്‍ ഏല്‍പ്പിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. അംഗീകൃത നിര്‍മ്മാണ ഏജന്‍സിയായി ഉയര്‍ത്തണമെന്ന ആവശ്യം അധികൃതര്‍ക്ക് മുമ്പില്‍ ഉന്നയിക്കുമെന്നും ജില്ലാ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കെ.നായര്‍ പറഞ്ഞു. നിര്‍മ്മാണസേനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കുടുംബശ്രീയംഗങ്ങള്‍ വഴി പ്രാദേശികതലം മുതല്‍ ബോധവല്‍ക്കരണം നടത്തുമെന്നും അവര്‍ പറഞ്ഞു.
















