കല്‍പ്പറ്റ: വയനാട് ഫ്ളവര്‍ഷോയ്ക്ക് കല്‍പ്പറ്റ ബൈപ്പാസ് മൈതാനത്ത് തുടക്കമായി. കഴിഞ്ഞദിവസം സി കെ ശശീന്ദ്രന് എംഎല്‍എ യാണ് പുഷപ്പമേള ഉദ്ഘാടനം ചെയ്തത്. ജനുവരി ഏഴ് വരെയാണ് പുഷ്പോത്സവം നടക്കുക.
അഞ്ചര ഏക്കറില്‍ നടക്കുന്ന ഫ്ളവര്‍ഷോയില്‍ വിവിധങ്ങളായ ഒരു ലക്ഷത്തിലധികം ചെടികളുടെ പ്രദര്‍ശനമാണ് ഉണ്ടാവുക. ഇതിനായി അമ്പലവയല്‍, ബത്തേരി, കാക്കവയല്‍, ഗുണ്ടല്‍പ്പേട്ട, ബാംഗ്ലൂര്‍, ബോംബെ, പൂനൈ എന്നിവിടങ്ങളിലെ നഴ്സറികളില്‍ നിന്നും ചെടികള്‍ ഇറക്കിതുടങ്ങി. ബൈപ്പാസ് മൈതാനത്ത് തന്നെ കൃഷിചെയ്ത ചെടികളും ഉണ്ട്. ഡാലിയ, സീനിയ, ജമന്തി, സൊലൂഷ്യ, മേരിവള്ഡ്, കാന തുടങ്ങിയവയാണ് മൈതാനത്തെ നഴ്സറിയില്‍ തന്നെ നട്ടുവളര്‍ത്തിയത്.
പ്രദര്‍ശനത്തില്‍ 60 ഇനം വ്യത്യസ്ത പൂക്കളാണ് ഉണ്ടാവുക. ഫ്ലവര്‍ഷോയ്ക്ക് ഒപ്പം വിവിധ കൃഷികളുടെ പ്രദര്‍ശനവും ഇത്തവണത്തെ പ്രത്യേകതയാണ്. വെളുത്തുള്ളി, ചെറിയ ഉള്ളി, സവോള, ബീറ്റ്റൂട്ട്, കാരറ്റ്, ക്യാപ്സികം തുടങ്ങിയവയാണ് മൈതാനത്ത് കൃഷിചെയ്ത വിളകള്‍. അന്യസംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്ന ഇത്തരം വിളകള്‍ നമ്മുടെ നാട്ടിലും കൃഷിചെയ്യാന്‍ സാധിക്കുമെന്ന് ജനങ്ങളെ അറിയിക്കാന്‍ കൂടിയാണ് കാര്‍ഷിക വിളകളുടെ പ്രദര്‍ശനം നടത്തുന്നത്. വിവിധയിനം പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ തൈകളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. ഇതിനായി പത്ത് സ്റ്റാളുകളാണ് തയ്യാറാക്കുന്നത്.
ഫ്ളവര്‍ഷോയ്ക്ക് എത്തുന്നവര്‍ക്ക് ആസ്വദിക്കാനായി വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പൊളാരിസ്, വാട്ടര്‍ ബോ ള്‍ തുടങ്ങിയവയാണ് ഒരുക്കിയത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിമുതല്‍ സ്റ്റേജ്ഷോകള്‍ ഉണ്ടാകും. വൈകുന്നേരം അഞ്ച് മണിമുതല്‍ നടക്കുന്ന കാര്‍ഷിക ക്വിസ്മത്സരത്തില് വിജയിക്കുന്നവര്‍ക്ക് ക്യാഷ്പ്രൈസ് നല്‍കും. കൂടാതെ ഇരുചക്രവാഹനങ്ങളുടേയും. നാല്ചക്ര വാഹനങ്ങളുടെയും പ്രദര്‍ശനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: