സിയൂള്‍: ദക്ഷിണകൊറിയയിലെ സ്‌പോര്‍ട്‌സ് സെന്ററിലുണ്ടായ അഗ്‌നിബാധയില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ നഗരമായ ജെചെനിലായിരുന്നു സംഭവം. എട്ടു നില കെട്ടിടത്തിന്റെ അടിയിലെ നിലയിലാണ് അഗ്‌നബാധ ആരംഭിച്ചത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഹെല്‍ത്ത് സെന്ററിലുണ്ടായിരുന്നവരാണ് പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോയത്. അറുപതോളം അഗ്‌നിശമന യൂണിറ്റുകളാണ് തീയണക്കാനെത്തിയത്. കെട്ടിടത്തില്‍ ഫിറ്റ്‌നസ് സെന്ററും റസ്റ്ററന്റും ഹെല്‍ത്ത് സെന്ററുമാണ് പ്രവര്‍ത്തിച്ചുവന്നത്. ജിമ്മില്‍നിന്നുമാണ് തീപിടിത്തം ഉണ്ടായതെന്നു പറയുന്നു.
















