പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ ശബരിമലസര്വ്വീസുകള് അട്ടിമറിക്കാനും അയ്യപ്പഭക്തരെ വലയ്ക്കാനും ആസൂത്രിതശ്രമമെന്ന് ആക്ഷേപം. ഇതിന്റെ ഭാഗമായി പത്തനംതിട്ടകെഎസ്ആര്ടിസി ഡിപ്പോയില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പസ്പെഷ്യല് സ്റ്റേഷന്മാസ്റ്ററുടേയും വെഹിക്കിള്‍ സൂപ്പര്‍വൈസറുടേയും തസ്തിക നിര്‍ത്തലാക്കി.
പമ്പയിലേക്ക് പത്തനംതിട്ടയില്‍നിന്നും സര്‍വ്വീസുകള്‍ സുഗമമായി നടത്തുന്നതിന് നേരത്തെ മുതല്‍ ശബരിലതീര്ത്ഥാടനക്കാലയളവില് സ്റ്റേഷന്മാസ്റ്ററേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും സ്പഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു. ശബരിമല തീര്ത്ഥാകടകര്ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ആവശ്യാനുസരണം ബസുകളെയും ജിവനക്കാ രെയും തയ്യാറാക്കി സര്‍വ്വീസുകള്‍ അയക്കുന്നത് സ്പെഷ്യല്‍ ഡൂട്ടിക്കാരായിരുന്നു. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഓഫീ സ് സംവിധാനംം തന്നെ പത്തനംതിട്ട ഡിപ്പോയില്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഇന്നെലെ രാവിലെ 11 മണിയോടെ പമ്പ സ്പെഷ്യല്‍ സ്റ്റേഷന് മാസ്റ്ററെയും വെഹിക്കിള്‍ സൂപ്പര്‍ വൈസറെയും പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ഇല്ലാതായതോടെ തീര്‍ത്ഥാടകരുടെ ബാഹുല്യം അനുസരിച്ച് പമ്പയിലേക്കും എരുമേലിയിലേക്കും ബസുകള്‍ തയ്യാറാക്കി സര്വ്വീസിനയക്കുന്നത് ദുഷ്കരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേക സൗകര്യം ഉള്ളപ്പോള്‍ തന്നെ ചില ദിവസങ്ങളില്‍ പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് മതിയായ ബസുകള്‍ ഇല്ലാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടിയിരുന്നു.
കെഎസ്ആര്‍ടിസി അധികൃതരുടെ പുതിയ ഉത്തരവിനെതിരെ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആര്‍ടിസിയുടെ ശബരിമല അടിസ്ഥാന കേന്ദ്രമായ പത്തനംതിട്ട ഡിപ്പോയില്‍ പമ്പാ സ്പെഷ്യല്‍ സ്റ്റേഷന് മാസ്റ്ററുടെയും വെഹിക്കിള്‍ സൂപ്പര്‍ വൈസറുടെയും തസ്തികകള്‍ നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ട്രാന്‍സ്പോര്‍ട്ട് എം പ്ലോയിസ് സംഘ് പത്തനംതിട്ട യൂണിറ്റ് പറഞ്ഞു. ശബരിമല സര്‍വ്വീസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി. ബിനീഷ്, സെക്രട്ടറി ആര് വിനോദ്കുമാര്‍, ജി മനോജ് എന്നിവര്‍ അറിയിച്ചു.
മണ്ഡല മകരവിളക്ക് അവലോകന യോഗത്തില്‍ സുഗമമായ സര്‍വ്വീസ് നടത്തിപ്പിനും വിവിധ ആവശ്യങ്ങള്‍ക്ക് അയ്യപ്പ ഭക്തരെ സ ഹായിക്കുന്നതിനും മറ്റുമെടുത്ത തീരുമാനങ്ങളും നിയമനങ്ങളും അട്ടിമറിക്കാനുള്ള നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് പത്തനംതിട്ട യൂണിറ്റ് പ്രതിഷേധിച്ചു. പമ്പാ സര്‍വ്വീസ് നടത്തിപ്പില്‍ ഉണ്ടായേക്കാവുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും മാനേജ്മെന്റും പത്തനംതിട്ട ഡിറ്റിഒ യും മാത്രമായിരിക്കും ഉത്തര വാദിയെന്നും യൂണിറ്റ് പ്രസിഡന്റ് ഷാനവാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: