വൈത്തിരി : വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 1008 പടികളുടെയും ആറ് ഗോപുരങ്ങളുടെയും നിര്‍മ്മാണത്തിന് മുന്നോടിയായി ശിലാസ്ഥപനം നടന്നു.
പ്രധാന പൂജകള്‍ക്കും പ്രത്യേക അഭിഷേകങ്ങള്‍ക്കും ശേഷം പഴനിമല ക്ഷേത്രത്തിലെ മുഖ്യതന്ത്രി അമൃതലിംഗം ഭൂമി പൂജയും ശിലാസ്ഥപനവും നടത്തി. പഴനിമല മേല്‍ശാന്തി പിച്ചൈമുത്തുവും പളനിയപ്പയും ചേര്‍ന്ന് വേദമന്ത്രങ്ങളോടെ തൃപ്പടി ശിലകളില്‍ പുഷ്പാര്‍ച്ചന ചെയ്തു. വൈദ്യഗിരി മേല്‍ശാന്തി സുരേഷ് വൈദ്യഗിരിശീന് പൂജകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: