ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നത് വൈകുമെന്ന് പ്രധാനമന്ത്രി തെരേസ മേ. അസാധാരണമായ ചില സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മേ വ്യക്തമാക്കി.
ബ്രെക്സിറ്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ പാര്‍ലമെന്റില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടായ തിരിച്ചടിയാണ് തെരേസ മേയുടെ പ്രതികരണത്തിന് പിന്നില്‍. പാര്‍ലമെന്റില്‍ ബ്രെക്സിറ്റിന് അനുകൂലമായ ബില്ലിനെതിരെ ഭരണ കക്ഷിയിലെ 11 അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു.
ബ്രെക്സിറ്റ് ബില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിനെത്തുടര്‍ന്നു ചില എംപിമാര്‍ക്കെതിരേ ഭീഷണി ഉയര്‍ന്നതിനെ പ്രധാനമന്ത്രി തെരേസ മേ നേരത്തെ അപലപിച്ചിരുന്നു. ഓരോ വിഷയത്തിലും പല അഭിപ്രായങ്ങള്‍ കാണും. എതിരഭിപ്രായം പരുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.
















