ലണ്ടന്‍: ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ബ്രിട്ടണില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകർത്തു. സ്കോട്ട്‌ലൻഡ് യാര്‍ഡിലെ രഹസ്യപോലീസാണ് ഭീകരരുടെ ആക്രമണം ശ്രമം പൊളിച്ചത്.
രഹസ്യ പോലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി ഓപ്പറേഷൻ നടത്തുകയായിരുന്നു. റെയ്ഡില്‍ വിവിധയിടങ്ങളില്‍നിന്നായി നാലുപേര്‍ കസ്റ്റഡിയിലായി. ഇവര്‍ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നു പോലീസ് വ്യക്തമാക്കി.
ലണ്ടന്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് ആക്രണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. എല്ലാ വന്‍ നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അതിശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ചെസ്റ്റര്‍ഫീല്‍ഡിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ ബോംബ് സ്ക്വാഡ് എത്തി നിര്‍വീര്യമാക്കി.
















