ആലുവ: അഞ്ച് മാസത്തോളമായി മുടങ്ങികിടക്കുന്ന പെന്ഷന് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദേശീയപാത തടഞ്ഞു. തായിക്കാട്ടുകര കെഎസ്ആര്‍ടിസി ഗാരേജിന് മുന്‍വശമാണ് 300ഓളം പെന്‍ഷന്‍കാര്‍ സമരവുമായെത്തിയത്. വഴി തടയലിനെ തുടര്‍ന്ന് ആലുവ ഭാഗത്തേക്കുള്ള ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. ആലുവയില്‍ നിന്ന് ബിനാനിപുരത്ത് നിന്നും പോലീസെത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: