ആലപ്പുഴ: സംഗീത നാടക അക്കാദമി കഥാപ്രസംഗത്തെ അവഗണിക്കുകയാണെന്ന് പ്രസിദ്ധ കാഥികന്‍ ആര്യാട് വല്ലഭദാസ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കാഥികര്‍ക്ക് സബ്‌സിഡിയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കി.
നാടകത്തിനും സിനിമയ്‌ക്കും നല്‍കുന്ന പ്രാധാന്യം കാഥികര്‍ക്കു നല്‍കുന്നില്ല. വല്ലഭദാസിന്റെ കര്‍ണന്‍ ഒന്നാംഭാഗം കഥ 22ന് മുഹമ്മ ചീരപ്പന്‍ചിറ കളരിയിലും രണ്ടാം ഭാഗം 26ന് വൈകിട്ട് നാലിന് മുല്ലയ്‌ക്കല്‍ ചിറപ്പു മഹോത്സവത്തോനുബന്ധിച്ചും അവതരിപ്പിക്കും.
ആധൂനികവത്കരണത്തിന്റെ പേരില്‍ പുതിയ കലാകാരന്മാര്‍ കഥാപ്രസംഗ കലയെ വികൃതമാക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നാടക നടന്‍ വി.ഡി. ശിവാനന്ദന്‍, ആലപ്പി പാപ്പച്ചന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















