മാള: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച് രണ്ട് ലോഡ് റേഷനരി പോലീസ് പിടികൂടി. ചാലക്കുടി എഫ്എസിഐ ഗോഡൗണില്‍ നിന്നുള്ള അരിയാണ് പിടികൂടിയത്. വലിയപറമ്പ് സര്‍ക്കാര്‍ ഗോഡൗണിലേക്ക് കയറ്റി അയച്ച ലോഡുകളാണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് ലോഡ് അരിയും രണ്ട് ലോഡ് ഗോതമ്പുമാണ് നാല് ലോറികളിലായി കയറ്റിയത്. അരി ലോറിയിലെ രേഖകളില്‍ ഗോതമ്പ് എന്നാണ് എഴുതിയിരുന്നത്. അരി മറിച്ചുവില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. ലോഡ് പിടികൂടിയതറിഞ്ഞതോടെ നാട്ടുകാരും സ്ഥലത്ത് സംഘടിച്ചു. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരാണ് ലോറിയിലുണ്ടായിരുന്നത്.ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: