ചാവക്കാട്: മനുഷ്യന് ക്ഷേത്രത്തിന് വേണ്ടിയല്ല, മറിച്ച് ക്ഷേത്രം മനുഷ്യന് വേണ്ടിയാണെന്ന് ശിവഗിരി മഠം ശ്രീ നാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍. വിശ്വനാഥ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി അഷ്ടബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സാമൂഹികമായ ഉന്നതിയില്ലെങ്കില് ക്ഷേത്രങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ കലകള്‍ ക്ഷേത്രങ്ങളിലേക്ക് കൊണ്ട് വരുന്ന പ്രവണത അവസാനിപ്പിക്കണം. ക്ഷേത്ര സന്നിധികളില്‍ സാംസ്കാരിക കലകള്‍ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വനാഥ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സി.സി.വിജയന് അധ്യക്ഷത വഹിച്ചു. ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി, രാധാകൃഷ്ണന് കാക്കശ്ശേരി, ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, ഡോ.പി.വി മധുസൂദനന്, എന്‍.ബി.ബിനീഷ്, കെ.കെ.സഹദേവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: