മുഹമ്മ: കടല്‍ക്ഷോഭമോ ഉരുള്‍പൊട്ടലോ കാരണം ജലനിരപ്പ് ഉയര്‍ന്ന് അപകടകരമായ രീതിയില്‍ കരയിലേക്ക് വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന വയര്‍ലെസ് ഫഌഡ് ഡിവൈസ് സ്ഥാപിക്കാന്‍ മൂഹമ്മ ഗ്രാമപഞ്ചായത്തിന്റെ യും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തും.
ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക് രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞന്‍ മുഹമ്മ ഋഷികേശ് വികസിപ്പിച്ചെടുത്തതാണ് ഈ സങ്കേതിക വിദ്യ. ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ടി.എം തോമസ് ഐസക്കും,അക്കൗണ്ട് നമ്പര്‍ പ്രകാശനം മന്ത്രി പി തിലോത്തമനും നിര്‍വഹിച്ചു.
















