എടത്വാ: സ്‌നേഹഭവന്‍ അന്തേവാസികള്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍ എത്തി. തലവടി ഗവ. ഹൈസ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളാണ് ആനപ്രമ്പാല്‍ സ്‌നേഹഭവന്‍ അന്തേവാസ കേന്ദ്രത്തില്‍ ക്രിസ്തുമസ് സമ്മാനങ്ങളും കരോള്‍ ഗീതങ്ങളുമായി എത്തിയത്.
ഉറ്റവരും ഉടയവരും ഉപേക്ഷിച്ച നൂറുകണക്കിന് അന്തേവാസികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. വാര്‍ദ്ധക്യത്തിന്റെ വിഷമതകള്‍ മറന്ന് വിദ്യാര്‍ത്ഥകള്‍ക്കൊപ്പം ആടിയും, പാടിയും അന്തേവാസികളും ചടങ്ങിന് മോടികൂട്ടി.
ചമ്പക്കുളം പോരൂക്കര സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം കൂടിയതോടെ സ്‌നേഹഭവന്‍ ഉത്സവ അന്തരീക്ഷമായി മാറി. തലവടി ഗ്രാമപഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹഭവന്‍ സന്ദര്‍ശിച്ചത്.
പ്രധാനാദ്ധ്യാപിക മറിയാമ്മ പോള്‍, എന്‍എസ്എസ് കോഡിനേറ്റര്‍ ബീന ജോസ്, ബിന്ദു വി. നായര്‍, രതി വി., വാളന്റിയേഴ്‌സ് ലീഡര്‍മാരായ അനോജ് എല്‍., ലിന്റും എന്നിവര്‍ പങ്കെടുത്തു.
















