കോട്ടയം: ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 13 ാമതു പ്രഭാഷണപരമ്പരയായ ഹിന്ദു വിചാര സത്രത്തിന് ഇന്നു തുടക്കമാകും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 തുടങ്ങുന്ന വിചാരസത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനാകും.റ്റി. സി. ഗണേഷ്, വി. കെ.വിശ്വനാഥന്‍, റ്റി. സി. രാമാനുജം, എന്‍. കെ. നീലകണ്ട്ഠന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും. ഗോപാലകൃഷ്ണ വൈദിക് പ്രഭാഷണം നടത്തും.
















