വിളപ്പില്‍: വിദ്യാലയങ്ങളിലേക്കുള്ള വിളപ്പിലിലെ കുട്ടികളുടെ യാത്ര കാഴ്ചക്കാരുടെ നെഞ്ചകം പിളര്‍ക്കും. അഞ്ച് കിലോമീറ്ററോളം പുസ്തകകെട്ടും ചുമന്ന് ദുരിതപാതകളിലൂടെ നടന്നുതളര്‍ന്ന് ഒരു യാത്ര. വിളപ്പില്‍ പഞ്ചായത്തിലെ ചെറുകോട്, കരുവിലാഞ്ചി, ചൊവ്വള്ളൂര്‍, നൂലിയോട്, മലപ്പനംകോട് പ്രദേശങ്ങളിലെ കുട്ടികളാണ് സ്‌കൂളില്‍ പോകാന്‍ ബസ്സില്ലാത്തതു കാരണം ബുദ്ധിമുട്ടുന്നത്.
ഈ പ്രദേശങ്ങളിലെല്ലാം രണ്ടുവര്‍ഷം മുമ്പുവരെ കെഎസ്ആര്‍ടിസി നാലുംഅഞ്ചും സര്‍വീസുകള്‍ നടത്തിയിരുന്നു. പ്രധാനമായും രാവിലെയും വൈകിട്ടും ഈ റൂട്ടുകളില്‍ ആനവണ്ടി എത്തിയിരുന്നപ്പോള്‍ കുട്ടികളുടെ സ്‌കൂള്‍യാത്രയ്‌ക്ക് തടസമില്ലായിരുന്നു. വിളപ്പില്‍ശാല യുപിഎസ്, പേയാട് സെന്റ് സേവ്യേഴ്‌സ് എച്ച്എസ്എസ്, നഗരത്തിലെ സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി ഏത് വിദ്യാലയത്തിലേക്ക് പോകണമെങ്കിലും ഇവിടുത്തെ കുട്ടികള്‍ക്ക് വീട്ടുപടിക്കലെത്തുന്ന ബസ്സുകളെ ആശ്രയിക്കാനാകുമായിരുന്നു. കെഎസ്ആര്‍ടിസിക്കും മോശമല്ലാത്ത കളക്ഷന്‍ ലഭിച്ചിരുന്ന റൂട്ടുകളായിരുന്നു ഇത്. എന്നാല്‍ പലവിധ ന്യായങ്ങള്‍ നിരത്തി ഈ പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കുകയായിരുന്നു. അതോടെ ഇവിടങ്ങളിലെ കുട്ടികള്‍ കിലോമീറ്ററുകളോളം കാല്‍നടയായി പ്രധാന റോഡുകളിലെത്തിയാലെ ബസ് യാത്ര തരപ്പെടുകയുള്ളുവെന്ന അവസ്ഥയായി.
കീഴ്‌ക്കാം തൂക്കായ മലയോര പാതകളാണ് ചെറുകോട്, നൂലിയോട്, കരുവിലാഞ്ചി എന്നിവിടങ്ങളിലേത്. ഇതുവഴി കൊച്ചു കുട്ടികളെ ഒറ്റയ്‌ക്കു സ്‌കൂളിലയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളില്‍ ആരെങ്കിലും കൂടെ പോകാതെ തരമില്ല. ദുര്‍ഘടപാതയിലൂടെയുള്ള യാത്രയ്‌ക്ക് സ്‌കൂള്‍ബസ്സുകള്‍ വിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും മടിയാണ്. മാത്രമല്ല തികച്ചും സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടങ്ങളില്‍ ബസ് ഫീസ് നല്‍കാന്‍ കെല്‍പ്പുള്ളവര്‍ തീരെ കുറവുമാണ്. ഈ അവസ്ഥയില്‍ നിര്‍ത്തിവച്ച ആനവണ്ടി സര്‍വീസ് സ്‌കൂള്‍ സമയങ്ങളിലെങ്കിലും പുനഃസ്ഥാപിക്കണമെന്ന ഇവരുടെ ആവശ്യം ന്യായമാണ്. പക്ഷേ കേള്‍ക്കേണ്ടവര്‍ മാത്രം ഇവരുടെ യാച
















