വാഷിങ്ടണ്‍:ആഗോള ശക്തിയായി ഇന്ത്യ മുന്നേറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.
ഉയര്‍ന്നുവരുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും ട്രംപിന്റെ ദേശീയ സുരക്ഷാ നയത്തില്‍ വ്യകതമാക്കുന്നു.
തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തും. അതിനായി ഇപ്പോള്‍ തന്നെ ധാരാളം പണം അമേരിക്ക ചെലവഴിക്കുന്നുണ്ടെന്നും നയത്തില്‍ വ്യകതമാക്കുന്നു. റഷ്യ, ചൈന എന്നീ പ്രധാന തിരുത്തല്‍ ശകതികളും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദ സംഘടനകളുമാണ് യു.എസിന ഭീഷണി എന്നും ദേശീയ സുരക്ഷ നയത്തില്‍ ട്രംപ് വ്യകതമാക്കുന്നു.
















