കളമശ്ശേരി: കേസരി ബാലകൃഷ്ണപിള്ളയുടെ ചരമദിനം കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക പത്ര പ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ യാഥാര്‍ഥ്യമാക്കുക, ആരോഗ്യ, ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാനത്തുടനീളം പ്രാദേശിക കേന്ദ്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിവിധ പരിപാടികളോടെ ദിനാചരണം നടത്തി. കളമശ്ശേരിയില്‍ നടന്ന ദിനാചരണം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് ദേശീയ സമിതി അംഗം ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. കെജെയു ജില്ലാ സെക്രട്ടറി ബോബന് ബി കിഴക്കേത്തറ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: