ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട്സ്് ഓഫ് ടെക്നോളജി അഥവാ ഐഐടികളില്‍ നാലുവര്‍ഷത്തെ റഗുലര്‍ ബിടെക്, ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്), അഞ്ച് വര്‍ഷത്തെ ബി ആര്‍ക്, പഞ്ചവത്സര ഡ്യുവെല്‍ ഡിഗ്രി ബിടെക്-എംടെക്, ബിഎസ്-എംഎസ്, പഞ്ചവത്സര ഇന്റിഗ്രേറ്റഡ് എംടെക്, എംഎസ്സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള 2018 വര്‍ഷത്തെ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) അഡ്വാന്‍സ്ഡ് മേയ് 20 ഞായറാഴ്ച ഇന്ത്യക്കകത്തും പുറത്തുമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തും. ഐഐടി കാണ്‍പൂരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ രണ്ട് പേപ്പറുകളാണുള്ളത്. രണ്ട് പേപ്പറുകളും നിര്‍ബന്ധമായും അഭിമുഖീകരിക്കണം. ഓരോ പേപ്പറിനും 3 മണിക്കൂര്‍ വീതം ലഭിക്കും. പേപ്പര്‍ ഒന്ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും, പേപ്പര്‍ രണ്ട് ഉച്ചയ്ക്കുശേഷം 2 മുതല്‍ 5 മണിവരെയും നടക്കും. ഈ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൡ ചോദ്യപേപ്പറുകളുണ്ടാവും. ഇതില്ഇഷ്ടമുള്ള ഭാഷയിലെ േചാദ്യപേപ്പര്‍ സ്വീകരിക്കാം.
യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. സിബിഎസ്ഇ നടത്തുന്ന ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നില്‍ മെരിറ്റ് ലിസ്റ്റില്‍ ഉന്നതസ്ഥാനത്ത് എത്തുന്ന 2,24000 പേര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.
അപേക്ഷകര്‍ 1993 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് ലഭിക്കും. 2016 നോ അതിനു മുമ്പോ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിച്ചിട്ടുള്ളവരാകരുത്. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 2017 ല്‍ അക്കാഡമിക് മികവോടെ ആദ്യതവണ വിജയിച്ചിട്ടുള്ളവര്‍ അല്ലെങ്കില്‍ 2018 ല്‍ യോഗ്യത നേടുന്നവരെയാണ് പരിഗണിക്കുക. ഐഐടികളില്‍ ഇതിനുമുമ്പ് അഡ്മിഷന് നേടിയിട്ടുള്ളവരാകരുത്.
ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ ഉന്നത വിജയം വരിക്കുന്നവര്‍ക്കാണ് രാജ്യത്തെ നിലവിലെ 23 ഐഐടികളില്‍ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ മൊത്തം 75 % മാര്‍ക്കില്‍ (എസ്സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 65 % മതി) കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. അല്ലെങ്കില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന 20 പെര്സെന്റയിലിനുള്ളില് വിജയം വരിച്ചിരിക്കണം. പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍ യഥാസമയം ജോയിന്റ് സീറ്റ് അലോക്കേഷന് (JOSAA-2018) നടപടിക്രമങ്ങളില്‍ പങ്കെടുക്കുകയും വേണം. സീറ്റ് അലോക്കേഷന് ഷെഡ്യൂള്‍ യഥാക്രമം പ്രസിദ്ധപ്പെടുത്തും.
ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുന്നവര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് പോര്‍ട്ടലില്‍ (www.jeeadv.ac.in) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സമയം അനുവദിക്കും. ഇതിനുള്ള വിജ്ഞാപനം യഥാസമയം പുറപ്പെടുവിക്കും.
രജിസ്ട്രേഷന് ഫീസ് ഭാരതീയരായ വനിതകള്‍ക്കും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്കും 1300 രൂപയും മറ്റുള്ളവര്‍ക്കെല്ലാം 2600 രൂപയുമാണ്. ഇതിനുപുറമെ സര്‍വ്വീസ് ടാക്സ് കൂടി നല്‍കേണ്ടതുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ (സാര്‍ക്ക് രാജ്യങ്ങളിലുള്ളവര്‍) 160 യുഎസ് ഡോളറും മറ്റ് വിദേശരാജ്യങ്ങളിലുള്ളവര്‍ 300 യുഎസ് ഡോളറും സര്‍വ്വീസ് ടാക്സും അടയ്ക്കണം.
ജെഇഇ അഡ്വാന്‍സ്ഡ് 2018 റാങ്ക് പരിഗണിച്ച് ഇനിപറയുന്ന 23 ഐഐടികളിലാണ് പ്രവേശനം. ഐഐടികള്‍- പാലക്കാട്, മദ്രാസ്, ഗോവ, തിരുപ്പതി, ഹൈദ്രാബാദ്, ഭിലായ്, ഭുവനേശ്വര്‍, ബോംബെ, ദല്‍ഹി, ധന്‍ബാദ്, ധര്‍വാര്‍ഡ്, ഗാന്ധിനഗര്‍, ഗുവഹട്ടി, ഇന്‍ഡോര്‍, ജമ്മു, ജോധ്പൂര്‍, കാണ്‍പൂര്‍, ഖരാഗ്പൂര്‍, മാന്‍ഡി, പാറ്റ്ന, റൂര്‍ക്കി, റോപാര്‍, വാരാണസി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ജെഇഇ അഡ്വാന്‍സ്ഡ് 2018 സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ ബ്രോഷറും വിജ്ഞാപനവും യഥാസമയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അപ്ഡേറ്റുകള്ക്ക് www.jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: