ന്യൂദല്‍ഹി; ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഇൗ വേ ബില്‍ 2018 ഫെബ്രുവരി ഒന്നു മുതല്‍ രാജ്യവ്യാപകമായി നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കും. വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെയുമാകും.
ഇതിനുള്ള സംവിധാനം ജനുവരി 16നു മുന്‍പ് സജ്ജമാക്കും. ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കും. അന്തര്‍സംസ്ഥാന ചരക്ക് കടത്തിനും, സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കു കടത്തിനുമുള്ള ഏകീകൃത ഇൗ വേ ബില്ലുകള്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കും. േകന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്.
അരലക്ഷം രൂപയ്ക്കു മുകളിലുള്ള ചരക്കുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക്് കടത്തുമ്പോള്‍ അവയ്ക്കൊപ്പം ഈ വേ ബില്‍ കൂടി വേണം.ഈ വേ ബില്‍ നടപ്പാകുന്നതോടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഏകീകൃത സ്വഭാവം കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: