Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയ വഴിയില്‍ മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:45 am IST
in Sports

കൊച്ചി: ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന്. ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. കളിയുടെ 24-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതിന്റെ തകര്‍പ്പന്‍ ഹെഡ്ഡറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോളായത്. മൂന്ന് സമനിലകള്‍ക്കും ഒരു പരാജയത്തിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന്് മുന്‍പ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍കീപ്പര്‍ ടി.പി. രഹ്‌നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ മത്സരങ്ങൡ നിന്ന് വ്യത്യസ്തമായി പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ഏറെ മുന്നിട്ടുനിന്നു. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിന്റെ പ്രകടനം ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ നിര്‍ണായകമായി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മുന്നേറ്റത്തിനും തുടക്കമിടുന്നതിനൊപ്പം എതിര്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും ബ്രൗണ്‍ മുന്നിലായിരുന്നു. ബ്രൗണാണ് ഇന്നലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. ഇന്നലത്തെ വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി.

ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ മൈതാനത്തെത്തിയത്. പ്രതിരോധത്തില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ഇടംപിടിച്ചു. ബെര്‍ബറ്റോവിന് പകരം ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായാണ് ബ്രൗണ്‍ എത്തിയത്. മധ്യനിരയില്‍ അരാട്ട ഇസുമിക്ക് പകരം സിയാം ഹംഗലും ലോകന്‍ മെയ്‌തേയിക്ക് പകരം സി.കെ. വിനീതും കളത്തിലെത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തി.

തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത്് സന്ദര്‍ശകര്‍ക്ക്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് മാഴ്‌സീഞ്ഞോ പായിച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റെച്ചൂബ്ക കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണറിനും അപകടം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് മനോഹരമായ മുന്നേറ്റങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. എട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സിഫ്‌നിയോസ് ഒരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പതിനെട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സെസാരിയോയുടെ ഒരു ഷോട്ടും കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു ശ്രമം സന്ദേശ് ജിംഗന്‍ ക്ലിയര്‍ ചെയ്തു. പതിയെ കളിയിലേക്ക് മികച്ച മുന്നേറ്റങ്ങളുമായി തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് 23-ാം മിനിറ്റില്‍ ലീഡ് നേടി.

സ്വന്തം ഹാഫില്‍ നിന്ന് സന്ദേശ്ജിംഗന്‍ തുടങ്ങിവെച്ച നീക്കത്തിനൊടുവില്‍ പന്ത് റിനോ ആന്റോയിലേക്ക്. വലതുവിംഗില്‍ക്കൂടി കുതിച്ചുകയറിയശേഷം ബോക്‌സിലേക്ക് നല്‍കിയ അളന്നു മുറിച്ച ക്രോസ് ഒരു സൂപ്പര്‍ ഹെഡ്ഡറിലൂടെ സി.കെ. വിനീത് വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹ്‌നേഷിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലീഡ് നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌റ്റേഡിയത്തില്‍ ആഹ്ലാദനൃത്തം നടത്തി.

കഴിഞ്ഞ മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം നടത്തിയതിന്റെ പ്രായച്ഛിത്തമായിരുന്നു വിനീതിന്റെ മിന്നുന്ന ഗോള്‍. ലീഡ് നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആക്രമണങ്ങളുടെ തിരമാല തീര്‍ത്തു. വെസ് ബ്രൗണും കറേജ് പെക്കൂസണും ജാക്കിചന്ദും എണ്ണയിട്ടയന്ത്രം കണത്തെ മുന്നേറ്റങ്ങള്‍ മെനഞ്ഞെടുത്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പലതവണ പൊട്ടിച്ചിതറി. എന്നാല്‍ ഗോള്‍വലക്ക് മുന്നില്‍ നിലയുറപ്പിച്ച രഹ്‌നേഷിന്റെ മിന്നുന്ന ഫോം ബ്ലാസ്‌റ്റേഴ്‌സിന് വിലങ്ങുതടിയായി. 42-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്് അടുത്ത തിരിച്ചടി. ഗോള്‍കീപ്പര്‍ ടി.പി. രഹ്‌നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. പെക്കൂസണ്‍ നീട്ടിയ പന്തുമായി കുതിച്ച സിഫ്‌നിയോസിനെ വീഴ്‌ത്തിയതനായിരുന്നു രഹ്‌നേഷിന് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത്. ഇതോടെ നോര്‍ത്ത് ഇൗസ്റ്റ് പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ സ്‌ട്രൈക്കര്‍ ഹോളിചരണ്‍ നര്‍സാരിയെ പിന്‍വലിച്ച് ഗോള്‍വലയം കാക്കാന്‍ രവികുമാറിനെ നിയോഗിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് അവസരം. ഡാനിലോയുടെ കാലുകളില്‍ നിന്നും പന്ത്് റാഞ്ചിയ ജിംഗാന്‍ പെക്കൂസണ് നല്‍കി. പന്തുമായി മുന്നേറിയശേഷം പെക്കൂസണ്‍ വിനീതിനെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും അതിന് മുമ്പ് നോര്‍ത്ത് ഈസ്റ്റ് ഗോളി രവികുമാര്‍ പന്ത് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ പെക്കൂസണ് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പെക്കൂസന്റെ ഷോട്ട് സാംബിഞ്ഞ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. 57-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള ബ്ലാസ്‌റ്റേഴ്‌സ് ശ്രമത്തിന് പോസ്റ്റ് വിലങ്ങുതടിയായി. പെക്കൂസണ്‍ പന്തുമായി മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം പന്ത് ലാല്‍റുവാതാരക്ക് കൈമാറി.

പന്ത് കിട്ടിയ ലാല്‍റുവാതാര ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. തൊട്ടുപിന്നാലെ ജാക്കിചന്ദിന്റെ അളന്നുമുറിച്ച ക്രോസ്് പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ റിനോ ആന്റോ ശ്രമിച്ചെങ്കിലും ഹോസെ ഗൊണ്‍സാല്‍വസ് പന്ത് ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. 60-ാം മിനിറ്റില്‍ മാഴ്‌സീഞ്ഞോക്ക് പകരം ലൂയിസ്് അല്‍ഫോണ്‍സയെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. 64-ാം മിനിറ്റില്‍ ജാക്കിചന്ദിന്റെ ഷോട്ടും നോര്‍ത്ത് ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ ജാക്കിചന്ദിനെ തിരിച്ചുവിളിച്ച് ബ്ലാസ്‌റ്റേഴ്‌സ് മിലന്‍ സിങിനെ കളത്തിലെത്തിച്ചു. ഇടയ്‌ക്ക് നോര്‍ത്ത് ഇൗസ്റ്റും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജിംഗാനും വെസ് ബ്രൗണും അടങ്ങിയ പ്രതിരോധം കീഴടക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കളികളില്‍ നിന്നും വ്യത്യസ്തമായി റിനോ ആന്റോയും ഇന്നലെ മികച്ച പ്രകടനം നടത്തി.

71-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ക്ക് ലഭിച്ച കോര്‍ണറും മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഡാനിലോയുടെ ഷോട്ട് റിനോ ആന്റോ ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. 76-ാം മിനിറ്റില്‍ ഹോസെ ഗൊണ്‍സാല്‍വസിനെ തിരിച്ചുവിളിച്ച് നോര്‍ത്ത് ഈസ്റ്റ് ലോപ്പസ് ഫോര്‍ട്‌സിനെ കളത്തിലിറക്കി. തൊട്ടുപിന്നാലെ ലഭിച്ച ്രഫീകിക്കും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാന്‍ കഴിഞ്ഞില്ല. മിലന്‍ സിങ് എടുത്ത കിക്കിന് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന ജിംഗന്‍ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 77-ാം മിനിറ്റില്‍ ലൂയിസ് അല്‍ഫോണ്‍സോയ്‌ക്കും 82-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഡയസിനും ഫൗള്‍ പ്ലേക്ക് മഞ്ഞക്കാര്‍ഡ്. ബ്ലാസ്‌റ്റേഴ്‌സിന്റെ സിഫ്‌നിയോസിനും കയ്യാങ്കളിക്ക് ബുക്കിങ് കിട്ടി. പിന്നീട് കളി പരിക്കു സമയത്തേക്ക് കടന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഇയാന്‍ ഹ്യൂമിനെ കളത്തിലെത്തിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 22ന് ചെന്നൈയില്‍ നടക്കുന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.