ആലപ്പുഴ: തീരദേശമഹിളകളെ അപമാനിച്ച ഫിഷറീസ് മന്ത്രി മേഴ്‌സി കുട്ടിയമ്മ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന്് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ധര്‍ണ്ണയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. കെ. നസീര്‍ നിര്‍വ്വഹിക്കും. സംസ്ഥാന സമിതി അംഗം സുമംഗലി മോഹന്‍ മുഖ്യ പ്രസംഗം നടത്തും. ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷയാകും.
















