Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരസ്‌ക്കാര സൗന്ദര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 07:18 pm IST
in Special Article

ആശയങ്ങളുടെ കത്തുന്ന വേനല്‍പ്പാടം നീന്തിക്കേറിവരുന്ന അനുഭൂതിയായിരുന്നു അപ്പന്‍മാഷിന്റെ സാഹിത്യവിമര്‍ശനക്കാലം. ആശയ ഒഴുക്കില്ലാതെ വറ്റിവരണ്ട വിമര്‍ശന തടാകമാണ് അതിനുപകരം പിന്നീടും ഇന്നും മലയാളത്തിലുള്ളത്. ഭാവിയിലേക്കുള്ള ചിന്തകളുടെ ആസ്തികൂടി പുസ്തകങ്ങളില്‍ ഒരുക്കിവെച്ചിട്ടാണ് അപ്പന്‍മാഷ് യാത്രയായത്. അറിയാത്തലോകത്തേക്കുള്ള ആ യാത്രയ്‌ക്കിപ്പോള്‍ ഒന്‍പതുവയസ്.

എന്തായിരുന്നു വിമര്‍ശകനും എഴുത്തുകാരനും അധ്യാപകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായിരുന്ന കെ.പി.അപ്പന്‍ എന്നത് ആവര്‍ത്തിച്ച് അന്വേഷിക്കുകകൂടിയാണ് അദ്ദേഹത്തെ മനസില്‍ പ്രതിഷ്ഠിച്ച ആയിരക്കണക്കിനു ശിഷ്യന്മാരും വായനക്കാരും. ഇങ്ങനെയൊരു അധ്യാപകന്‍ ഇനി ഉണ്ടാകുമോയെന്ന് ആ ശിഷ്യഗണം ചിന്തിച്ചിരിക്കണം.

ഇത്തരമൊരു എഴുത്തുകാരന്‍ ഇനി ഉണ്ടാവില്ലെന്നു തന്നെ ആ വായനക്കാര്‍ ഉറപ്പിച്ചും കാണണം. പുതിയ അന്വേഷണങ്ങളിലൂടെ ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും നക്ഷത്രദൂരങ്ങളെ ശിഷ്യര്‍ക്കു സമീപസ്ഥനാക്കുകയായിരുന്നു അപ്പന്‍മാഷ്. ദൈവപ്രതിഷ്ഠയോടൊപ്പം മാഷും മിഴാവിന്റെ മുഴക്കമുള്ള ആ ക്‌ളാസും അവരില്‍ എന്നുമുണ്ടായിരിക്കും.

വിയോജിപ്പിന്റെ നിലാസൗന്ദര്യവും നിഷേധത്തിന്റെ ലാവാപ്രവാഹവും കൂട്ടിക്കുഴച്ചായിരുന്നു മാഷിന്റെ ക്‌ളാസും എഴുത്തും. പുതു ചിന്തയുടെ പ്രശ്‌നഭരിതമായ പരിസരങ്ങളിലെ കല്ലിലും മുള്ളിലും ചവിട്ടാതെ എളുപ്പത്തിന്റെ കുറുക്കുവളികളിലൂടെയുള്ള സാഹിത്യവിമര്‍ശനങ്ങളെയാണ് അപ്പന്‍ ഉഴുതുമറിച്ചത്. ക്ഷേഭിക്കുന്നവരുടെ സുവിശേഷം എന്ന വിപരീത സൗന്ദര്യമുള്ള തലക്കെട്ടില്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ തന്നെ അപ്പന്‍ അതിശയത്തിന്റെ മുദ്രയായി.

അബ്‌സേഡിസത്തിന്റെ ചുവയുള്ള യൂറോപ്യന്‍ നാടകങ്ങളേയും അവയുടെ രചയിതാക്കളേയും അന്യാദൃശമായ ഭാവുകത്വത്തോടെ അവതരിപ്പിക്കുകയായിരുന്നു ഈ സുവിഷേഷത്തിലൂടെ. ഹാരോള്‍ഡ് പിന്റര്‍,സാമുവല്‍ ബക്കറ്റ്,യൂജിന്‍ അയണസ്‌ക്കോ,പിരാന്തലോ തുടങ്ങി ലോക നാടകങ്ങളേയും നാടകകൃത്തുക്കളെയും കുറിച്ചുള്ള പഠനങ്ങളായിരുന്നു ഈ പുസ്തകം.അന്നുവരെ പരിചയമില്ലാത്ത ഭാഷാസൗന്ദര്യത്തെയാണ് അപ്പന്‍ ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചത്.

തിരസ്‌ക്കാരം, കലഹവും വിശ്വാസവും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍-വെളിച്ചത്തിന്റെ കവചം, കലാപം വിവാദം വിലയിരുത്തല്‍, രോഗവും സാഹിത്യഭാവനയും, വിവേകശാലിയായ വായനക്കാരാ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാറുന്ന മലയാളം നോവല്‍,മധുരം നിന്റെ ജീവിതം തുടങ്ങിയ രചനകള്‍ നോവല്‍, കഥ,കവിത, നാടകം, നിരൂപണം, ആധ്യത്മികം, ചരിത്രം, രാഷ്‌ട്രീയം എന്നിവയെ മറ്റാരും നോക്കിക്കാണാത്ത വിധത്തിലും മറ്റാരും എഴുതാത്ത തരത്തിലും എഴുതപ്പെട്ടവയാണ്.

അപ്പന്റെ ഓരോ പുസ്തകവും വരാന്‍വേണ്ടി വായനാലോകം കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ള വാരികകളും മാസികകളും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്നു. അവയില്‍ പ്രകടമായിരുന്ന നവീനതയില്‍ അഭിരമിക്കാനുള്ള വാസനകൊണ്ടാണ് ആ രചനകളെ വായനക്കാര്‍ കാത്തിരുന്നതും.

ആധുനികതയുടെ ശക്തനായ വക്താവായിരുന്നു കൊണ്ടുതന്നെ കാമ്പുള്ള പഴമയേയും അപ്പന്‍ അംഗീകരിച്ചിരുന്നു. പുതിയ സാഹിത്യ ചിന്തകളേയും തത്വചിന്തകളേയും മാറിവരുന്ന സൈബര്‍ രുചികളേയും ചേര്‍ത്തുനിര്‍ത്തിയാണ് അപ്പന്‍ ചിന്തിച്ചത്. കാതലില്ലാത്തവയെ തിരസ്‌ക്കരിക്കുന്ന ശീലമായിരുന്നു അപ്പന്.  നിഷേധത്തിനു സൗന്ദര്യവും ഉന്മാദത്തിനു സര്‍ഗാത്മകതയും മരണത്തിനു ദാര്‍ശനികതയും നല്‍കിക്കൊണ്ട് പുതിയ ആസ്വാദന സങ്കേതം മലയാളത്തില്‍ അപ്പന്‍ സൃഷ്ടിച്ചു. മലയാള വാക്കുകള്‍ക്കു ഇത്ര സൗന്ദര്യമോയെന്നു മലയാളി സ്വയം ചോദിച്ചു. പ്രിയദര്‍ശിനിയായ മരണം എന്നു അപ്പനുമാത്രമേ എഴുതാന്‍ കഴിയൂ. യന്ത്രസരസ്വതിയെന്നു മറ്റാര്‍ക്കും പറയാന്‍ കഴിയുകയുമില്ല. ദുര്‍ബലമായ ഇന്നത്തെ സാഹിത്യ നിരൂപണത്തെക്കുറിച്ചു പറയുമ്പോള്‍ നിരൂപണം അപ്പനുമുന്‍പും ശേഷവും എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.