ബെര്‍ലിന്‍: തെക്ക്-പടിഞ്ഞാറന്‍ ജര്‍മനിയില്‍ ചെറു വിമാനം തകര്‍ന്ന് വീണു. അപകടത്തില്‍ മൂന്നു പേര് മരിച്ചു. റാവെന്സ്ബര്ഗിലെ വനമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.
ഫ്രാങ്ക്ഫെര്‍ട്ടില്‍ നിന്ന് ഫ്രൈഡ്രിച്ച് ഷാഫെനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം അപകടത്തില്‍പെടാന്‍ കാരണമെന്താണെന്ന് അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
















