ബെര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ചെറു വിമാനം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു. റാവെന്‍സ്ബര്‍ഗില്‍ പ്രദേശിക സമയം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വനമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.
ഫ്രാങ്ക്‌ഫെര്‍ട്ടില്‍ നിന്ന് ഫ്രൈഡ്രിച്ച് ഷാഫെനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല.
















