കൊച്ചി: ചരക്കു സേവന നികുതി (ജിഎസ്ടി) സംബന്ധിച്ചു നികുതിദായകര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ മറുപടി നല്കുന്നു.
നാളെ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഐസിഎഐ എറണാകുളം ശാഖയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണു പരിപാടി. ഉച്ചയ്ക്കു രണ്ടു മണിക്കു ജിഎസ്ടി സംബന്ധമായി നടക്കുന്ന പാനല്‍ ചര്‍ച്ചയിലാണു വിദഗ്ധര്‍ സംശയങ്ങള്‍ക്കുള്ള വിശദീകരണം നല്‍കുക.
നാലു മണിക്കു നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശാഖാ ചെയര്മാന് ലൂക്കോസ് ജോസഫ്, ഐസിഎഐ കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: