ചെന്നൈ: നിറങ്ങളുടെ ഉത്പാദനത്തിന് മണ്ണെണ്ണയ്ക്കു പകരം സൗരോര്‍ജം ഉപയോഗിച്ചതിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിച്ചതായി പ്രമുഖ ഡൈ ഉത്പന്ന നിര്‍മാതാക്കളായ അള്‍ട്രാമറൈന്‍ ആന്‍ഡ് പിഗ്മെന്റ്സ് (യുപിഎല്‍) ലിമിറ്റഡ് വ്യക്തമാക്കി. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ വന്‍കിട വര്‍ണ്ണ ഉത്പാദന കമ്പനിയാണ് യുപിഎല്‍. തുര്‍ക്കി കേന്ദ്രീകരിച്ചുള്ള മെഗാവാട്ട് സൊലൂഷന്‍സ് (എംഡബ്ല്യുഎസ്) ആണ് പദ്ധതിക്കു പിന്നില്‍. സിഎസ്ടി സാങ്കേതിക വിദ്യയിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പിഗ്മെന്റുകള്‍ ഉണക്കാനാണ് സൗരോര്‍ജം മുഖ്യമായും ഉപയോഗിക്കുന്നത്.
സൂര്യപ്രകാശം ഏറെ ലഭിക്കുന്ന ദിവസങ്ങളില്‍ ഈ കണ്ടുപിടുത്തമനുസരിച്ച് 15 ലക്ഷം കിലോ കലോറി വരെ ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ഇതിലൂടെ പ്രതിദിനം 150 കിലോഗ്രാം മണ്ണെണ്ണയാണ് ലാഭിക്കുന്നത്.
സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന ഇന്ത്യയില്‍ ഈ പദ്ധതി ഏറെ പ്രയോജനകരമാണെന്നും കാലഹരണപ്പെട്ട വിദ്യകളെ മാറ്റി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ശാസ്ത്രജ്ഞനായ ഡോ.ആര്.പി. ഗോസ്വാമി പ്രതികരിച്ചു. ഇത്തരം കണ്ടുപിടുത്തങ്ങളിലൂടെ ആഗോളതാപനത്തിന് ഒരുപരിധി വരെ ആശ്വാസമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 18002334477.
പ്രതികരിക്കാൻ ഇവിടെ എഴുതുക: