പെര്‍ത്ത്്: ആഷസ്് പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ പുതു ജീവന്‍.
ഡേവിഡ് മലാന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയില്‍ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റിന് 305 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്്. 110 റണ്‍സുമായി മലാന്‍ കീഴടങ്ങാതെ നില്‍ക്കുന്നു.
മലാന് പിന്നാലെ ശതകത്തിലേക്ക് അടിവെച്ചടിവെച്ച് നീങ്ങുന്ന ബെയര്‍സ്‌റ്റോ 75 റണ്‍സുമായി കളിക്കളത്തിലുണ്ട്. അഭേദ്യമായ അഞ്ചാം വിക്ക്റ്റ് കൂട്ടുകെട്ടില്‍ മലാനും ബെയര്‍സ്‌റ്റോയും 174 റണ്‍സ് നേടിയിട്ടുണ്ട്.
നൂറ്റിയമ്പതാം ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്കും നായകന്‍ ജോ റൂട്ടും വിന്‍സും പൊരുതാതെ കീഴടങ്ങിയതോടെ ഇംഗ്ലണ്ട് നാലിന് 131 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. മലാനും ബെയര്‍സ്‌റ്റോയും കളിക്കളത്തിലെത്തിയതോടെ ഇംഗ്ലണ്ട് പതുക്കെ പതുക്കെ മുന്നേറി. ഓസീസിന്റെ പേസ് ആക്രമണത്തിനെ ശക്തിയുക്തം നേരിട്ട അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മലാന്‍ 174 പന്തില്‍ 15 ഫോറും ഒരു സിക്‌സറും അടിച്ചാണ് 110 റണ്‍സിലെത്തിയത്. മലാന്റെ ആദ്യ സെഞ്ചുറിയാണിത്.ബെയര്‍സ്‌റ്റോ 149 പന്തില്‍ പത്തെണ്ണം അതിര്‍ത്തികടത്തിയാണ് 75 റണ്‍സിലെത്തിനില്‍ക്കുന്നത്.
ഓപ്പണര്‍ സ്‌റ്റോണ്‍മാന്‍ 56 റണ്‍സ് എടുത്തു. 110 പന്ത് നേരിട്ട സ്‌റ്റോണ്‍മാന്‍ പത്ത്് ബൗണ്ടറിയടിച്ചു.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് കുക്കിനെ ഏഴു റണ്‍സിന് നഷ്ടമായി. നായര്‍ റൂട്ട് 20 റണ്‍സിനും വിന്‍സ് 25 റണ്‍സിനും കീഴടങ്ങി.
ഓസ്‌ട്രേലിയയുടെ പേസര്‍ സ്റ്റാര്‍ക്ക് 79 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹെയ്‌സല്‍വുഡും കുമിന്‍സും ഓരോ വിക്കറ്റ് വീഴ്‌ത്തി.
ആദ്യ രണ്ട്് ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 0-2 ന് പിന്നിലാണ്. മൂന്നാം ടെസ്റ്റിലും തോറ്റാല്‍ അവര്‍ക്ക് പരമ്പര നഷ്ടമാകും.
















