അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കാക്കി യൂണിഫോം മാറ്റാന്‍ ഉത്തരവ്. സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം സ്വദേശി താഴ്ചയില്‍ നസീര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയാണ് ഈ ഉത്തരവിറക്കിയത്. ഏതാനും മാസം മുമ്പാണ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലീസ് മാതൃകയില്‍ കാക്കി യൂണിഫോം ഏര്‍പ്പെടുത്തിയത്. ഇത് നിരവധി പരാതികള്‍ക്കും കാരണമായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു കാട്ടി ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി ഉത്തരവ് നല്‍കി. ഉത്തരവിന്റെ പകര്‍പ്പ് പരാതിക്കാരനും കഴിഞ്ഞ ദിവസം ലഭിച്ചു.
















