കാട്ടിക്കുളം: പനവല്ലി-അപ്പപാറ റേഡ് അത്യാവശ്യമെന്ന് ജനകീയ സമിതി. പനവല്ലി അപ്പപ്പാറ റോഡ് ടാറിംഗിന് എതിരെ പരിസ്ഥിതിവാദം തികച്ചും തെറ്റായതും തെറ്റിദ്ധാരണാജനകവുമാണ്. നിലവില്‍ കുട്ട-തോല്‍പ്പെട്ടി കാട്ടിക്കുളം അന്തര്‍സംസ്ഥാനപാത പന്ത്രണ്ട് കിലോമീറ്റര്‍ വന്യജീവി സങ്കേതത്തിന് അകത്തു കൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ബേഗൂരിലുള്ള ഫോറസ്റ്റ് ഓഫീസും പരിസരത്തുള്ള ആദിവാസി കോളനിയും തെറ്റ് റോഡിലുള്ള ഉണ്ണി അപ്പക്കടയും ഒഴിച്ചാല്‍ പന്ത്രണ്ടു കിലോമീറ്ററും ജനവാസം ഇല്ലാത്ത വന്യമൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രം ആണ്. തെറ്റ് റോഡ് അപ്പപ്പാറ റോഡില്‍ നാലുകിലോമീറ്റര്‍ മനുഷ്യവാസം ഇല്ലാത്ത വന്യജീവി സങ്കേതത്തിലൂടെയാണ് തിരുനെല്ലി ക്ഷേത്രപാതയും.
ബദല്‍ റോഡില്‍ പനവല്ലി മുതല്‍ അപ്പപ്പാറ വരെ കേവലം ആയിരത്തി എഴുന്നൂറ് മീറ്റര്‍ ദൂരം മാത്രമാണ് ടെറിട്ടോറിയല്‍ ഫോറസ്റ്റിലൂടെ കടന്നുപോകുന്നത്. ബദല്റോഡു വരുമ്പോള്‍ പതിനാറ് കിലോമീറ്റര്‍ വന്യജീവി സങ്കേതം ഒഴിവാകും. അബദ്ധ ജടിലവും തെറ്റിദ്ധാരണയും പരത്തുന്നവര്‍ കപട പാരിസ്ഥിതിവാദികളാണെ ന്നും അവരുടെ താല്‍പ്പര്യം മറ്റ് എന്തോ ആണെ ന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പ്രസ്തുത റോഡ് വന്ന് കഴിഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രത്തിലേക്ക് എട്ട് കിലോമീറ്ററും തോല്പ്പെട്ടിക്ക് മൂന്ന് കിലോമീറ്ററും ദൂരം കുറയുന്നു. തികച്ചും ജനവാസ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിലവിലുള്ള വന്യജീവി സങ്കേതത്തിനകത്തെ പതിനാറു കിലോമീറ്റര്‍ റോഡ് ഒഴിവാകുകയും ചെയ്യുന്നു. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് സ്വാതന്ത്ര്യം കിട്ടുകയും ചെയ്യുന്നു. വന്യജീവി സങ്കേതത്തിനകത്തെ ശബ്ദമലിനീകരണം ഒഴിവാകുന്നു. മൈസൂര്‍ മാനന്തവാടി നാഷണല്‍ ഹൈവേയും നിര്‍ദ്ദിഷ്ട റെയില്‍വെ ലൈനും വരേണ്ടതും വന്യജീവി സങ്കേതം ഒഴിവാക്കി മേല്സ്ഥലത്തു കൂടെയാണ്. ഇതു മനസ്സിലാക്കാതെ പാരിസ്ഥിതിക്കും വന്യജീവികള്‍ക്കും എതിരാണ് പനവല്ലി-അപ്പപ്പാറ റോഡ് എന്ന പ്രചരണം നടത്തി റോഡ് തടസ്സപ്പെടുത്തിയാല്‍ മുഴുവന്‍ ജനവിഭാഗങ്ങളേയും അണിനിരത്തി ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: