Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹിത് ദ ഗ്രെയ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
in Sports

മൊഹാലി: മുന്നില്‍ നിന്ന് പടനയിച്ച് ഇരട്ട ശതകവുമായി അയ്യനായി തലയുയുര്‍ത്തിനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വീരോചിത ഇന്നിങ്ങ്‌സില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചുവന്നു. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ 141 റണ്‍സിനാണ് ലങ്കയെ തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരമായ പകവീട്ടല്‍. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയായി (1-1). പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും.

രോഹിത് ശര്‍മ 153 പന്തില്‍ 13 ഫോറും 12 സിക്‌സറും പൊക്കി 208 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരം കളിക്കുന്ന മലയാളിയായ ശേയസ് അയ്യരും (88) അരങ്ങു തകര്‍ത്തതോടെ ഇന്ത്യക്ക് മൊഹാലിയില്‍ കൂറ്റന്‍ സ്‌കോര്‍ ( നാല് വിക്കറ്റിന് 392 ) പിറന്നു.

മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് സെഞ്ചുറി നേടി പുറത്താകാതെ നിന്നിട്ടും ശ്രീലങ്കയ്‌ക്ക് ഇന്ത്യ പടുത്തുയര്‍ത്തിയ റണ്‍മല കീഴടക്കാനായില്ല. അന്‍പത് ഓവറില്‍ അവര്‍ എട്ട് വിക്കറ്റിന് 251 റണ്‍സിലെത്തിനിന്നു.

കരുതലോടെ കളി തുടങ്ങിയ രോഹിത് ശര്‍മ സെഞ്ചുറികുറിച്ചശേഷം അടിയുടെ പൂരം തന്നെ തീര്‍ത്തു. 115 പന്തിലാണ് നൂറ് തികച്ചത്. പിന്നീട് 36 പന്തില്‍ നൂറ് റണ്‍സ് കൂടി നേടി ഇരട്ട ശതകം തികച്ചു. പതിമൂന്ന് ഫോറും പന്ത്രണ്ട് സിക്‌സറും രോഹിതിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.

രണ്ടാം വിക്കറ്റില്‍ പുതുമുഖം ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കം മുതല്‍ അടിച്ചുകളിച്ച അയ്യര്‍ 70 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറും അടക്കം 88 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. പെരേരയുടെ പന്തില്‍ പകരക്കാരന്‍ ഡിസില്‍വയ്‌ക്ക് പിടികൊടുത്താണ് അയ്യര്‍ മടങ്ങിയത്.ഓപ്പണര്‍ ധവാനും മോശമായില്ല. ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും 115 റണ്‍സ് നേടി. 67 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്താണ് ധവാന്‍ മടങ്ങിയത്. പതിരാനയുടെ പന്തില്‍ തിരിമാനെ ധവാന്റെ ക്യാച്ചെടുത്തു.

393 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി.ഓപ്പണര്‍ തരംഗയാണ് ആദ്യ വീണത്. ഏഴു റണ്‍സിന്. പാണ്ഡ്യയുടെ പന്തില്‍ കാര്‍ത്തിക്കിന് ക്യാച്ച്. തരംഗ മടങ്ങുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ 15 റണ്‍സ്. പിന്നീട് ഗുണതിലകയും (16) തിരിമാനെയും (21) പുറത്തായി.

എന്നാല്‍ ഒരറ്റത്ത് പിടിച്ചു നിന്ന മുന്‍ നായകന്‍ മാത്യൂസ് 111 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 132 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറും നേടി. ഗുണരത്‌ന 30 പന്തില്‍ അഞ്ചു ഫോറുള്‍പ്പെടെ 34 റണ്‍സ് എടുത്തു.ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ പത്ത് ഓവറില്‍ 60 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പേസര്‍ ബുംറ പത്ത് ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരനായ വാഷിങ്ങ്ടണ്‍ സുന്ദര്‍ 10 ഓവറില്‍ 65 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ നോട്ടൗട്ട് 208 , ശിഖര്‍ ധവാന്‍ സി തിരിമാനെ ബി പതിരാന 68, ശ്രേയസ് അയ്യര്‍ ഡിസില്‍വ ബി പെരേര 88, എം.എസ്.ധോണി എല്‍ബിഡബ്‌ളീയു പെരേര 7, ഹാര്‍ദിക് പാണ്ഡ്യ സി തിരിമാനെ ബി പെരേര 8, എക്ട്രാസ് 13, ആകെ 50 ഓവറില്‍ നാലു വിക്കറ്റിന് 392.

വിക്കറ്റ് വീഴ്ച: 1-115, 2-328, 3-354, 4-392.

ബൗളിങ്ങ്: എയ്ഞ്ചലോ മാത്യൂസ് 4-1-9-0, ലക്മല്‍ 8-0-71-0,എന്‍ എല്‍ ടി സി പെരേര 8-0-80-3, ഫെര്‍നാന്‍ഡോ 10-0-106-0, ധനഞ്ജയ 10-0-51-0, പതിരാന 9-0-63-1, ഗുണരത്‌ന 1-0-10-0

ശ്രീലങ്ക: ഗുണതിലക സി ധോണി ബി ബുംറ 16, തരംഗ സി കാര്‍ത്തിക് ബി പാണ്ഡ്യ 7, തിരിമാനെ ബി വാഷിങ്ങ്ടണ്‍ സുന്ദര്‍ 21, മാത്യൂസ് നോട്ടൗട്ട് 111 , ഡിക്ക്‌വെല്ല സി വാഷിങ്ങ്ടണ്‍ സുന്ദര്‍ ബി ചഹല്‍ 22, ഗുണരത്‌ന സ്റ്റമ്പഡ് ധോണി ബി ചഹല്‍ 34, പെരേര സി ധോണി ബി ചഹല്‍ 5, പതിരാന സി ധവാന്‍ ബി കുമാര്‍ 2, ധനഞ്ജയ സി ശര്‍മ ബി ബുംറ 11, ലക്മല്‍ നോട്ടൗട്ട് 11, എക്‌സ്ട്രാസ് 11 ആകെ 50 ഓവറില്‍ എട്ടു വിക്കറ്റിന് 251.

വിക്കറ്റ് വീഴ്ച: 1-15, 2-30, 3-62, 4-115, 5-159,6-166, 7-180, 8-207

ബൗളിങ്ങ്: ബി കുമാര്‍ 9-040-1, ഹാര്‍ദിക് പാണ്ഡ്യ 10-0-39-1, ബുംറ 10-0-43-2, വാഷിങ്ങ്ടണ്‍ സുന്ദര്‍ 10-0-65-1, ചഹല്‍ 10-0-60-3, എസ്.എസ്.അയ്യര്‍ 1-0-2-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

പുതിയ വാര്‍ത്തകള്‍

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.