ചേര്‍ത്തല: ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയ സെന്റ് മൈക്കിള്‍ കോളജിലെ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്രീക്കുട്ടി, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അശ്വതി എന്നിവരാണ് 57, 72 കിലോ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയത്. മെഡല്‍ ജേതാക്കളെ മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. വി. മാത്യു എന്നിവര്‍ അഭിനന്ദിച്ചു.
















