ആലപ്പുഴ: ക്ഷേത്രങ്ങള്‍ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കുവാന്‍ സിപിഎം തയ്യാറാകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍ ആവശ്യപ്പെട്ടു. ഹരിപ്പാട് പിത്തമ്പില്‍ ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണം.
ഭക്തജനങ്ങളെ ഭീഷണിപ്പെടുത്തി ക്ഷേത്രകവാടം തകര്‍ത്ത് മാരകായുധങ്ങളുമായി അഴിഞ്ഞാടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകാത്ത പക്ഷം സംഘടന ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ക്ഷേത്രവിശ്വാസികള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
















