കല്‍പ്പറ്റ: കല്‍പ്പറ്റ മണിയങ്കോട് എസ്റ്റേറ്റിലെ എം എ ബാഹുബലികുമാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹംസരാജ് കഴിഞ്ഞദിവസം ചരിഞ്ഞു. 72കാരനായ കൊമ്പനാന ചൊവ്വാഴ്ച ഉച്ചവരെ ഊര്‍ജ്ജസ്വലനായിരുന്നു. തോട്ടത്തില്‍നിന്നും ഉച്ചയൂണിനായി വീട്ടിലേക്ക് ഓടിയെത്തിയ ആന അടിതെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രശസ്തനായ വെറ്റിറ്റിറ്ററി ഡോക്ടര്‍ അരു ണ്സക്കറിയയും ഡോ.സൂര്യദാസും ആനയെ പരിശോധിച്ചു. വാര്‍ധക്യസഹജമായ ക്ഷീണവും ഹൃദയത്തിന് തകരാറും ഉണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ചരിഞ്ഞു.
ജില്ലയിലെ ആനപ്രേമിക ള്‍ ഏറെ ദു:ഖത്തോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. വയനാട്ടിലെ നാട്ടാനകളില്‍ ഏക കൊമ്പനായിരുന്നു ഹംസരാജ്. എട്ടാംവയസ്സിലാണ് മണിയങ്കോട്ടെത്തിയത്. 15 വര്‍ഷം മുമ്പുവരെ ഉത്സവ പറമ്പുകളിലെ നിറസാനിദ്ധ്യമായിരുന്നു. തിടമ്പേറ്റുന്ന ഹംസരാജിന് കൂട്ടാനകളായി പോയിരുന്ന റീനയും റാണിയും മാത്രമാണ് ഇനി വയനാട്ടില്‍ അവശേഷിക്കുന്ന നാട്ടാനകള്‍. കാക്കവയലിലെ വടക്കേക്കര രാജപ്പന്റെ ഉടമസ്ഥതയിലാണ് റീന(44)യും റാണി(46)യും.
എസ്റ്റേറ്റിലെ നാരായണനായിരുന്നു ഹംസരാജിന്റെ പാപ്പാന്. വെറ്റിറനറി ഡോക്ടര്‍ താരയുടെ നേതൃത്വത്തി ല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ കെ ജെ ജോസ്, എം പദ്മനാഭന് എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി കൊമ്പുകള്‍ കസ്റ്റഡിയിലെടുത്തു. ആനയുടെ ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് വനംവകുപ്പ് കൊമ്പുകള്‍ ഉടമക്ക് തിരിച്ചുനല്‍കും.
ആചാരനുഷ്ഠാനങ്ങള്ക്കൊടുവില് ജഡം തോട്ടത്തില്‍ സംസ്ക്കരിച്ചു. ഹംസരാജിന് അന്തിമോപചാരമര്‍പ്പിക്കാനും ചടങ്ങുകളില്‍ ഭാഗവാക്കാവാനും ആനപ്രേമികള്‍ ഒഴുകിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: