മാനന്തവാടി: വിവിധ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അവകാശവാദവുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണം. പരിപാടിയുടെ ഭാഗമായി മാനന്തവാടിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, വനത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണിത്തില്‍ മരണപ്പെട്ട ലത(മീര) എന്നിവരുടെ അനുസ്മരണമാണ് ഇന്ന് നടക്കുന്നത്. അനുസ്മരണ പരിപാടികളില്‍ ജില്ലക്ക് പുറത്ത് നിന്നുള്‍പ്പെടെ മനുഷ്യാവകാശപ്രവര്‍ത്തകരും പോരാട്ടം പോലുള്ള സംഘടനാപ്രവര്്ത്തകരും പങ്കെടുക്കുമെന്നാണ് പോലീസ് കരുതുന്നത്.
മാവോവാദികളുമായി നേരിട്ട് ബന്ധമുള്ളവരും എന്നാല്‍ കേസുകളിലൊന്നും ഉള്‍പ്പെടാത്തവരുമായ മാവോ അനുകൂലികളാണ് പരിപാടിക്കെത്തുകയെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി ടൗണിലെയും പരിസരത്തെയും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങിവെക്കാനും സംശയാസ്പദമായി തോന്നിയാല്‍ പോലീസില്‍ വിവരം നല്‍കാനും പോലീസ് ഹോട്ടലുടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂര്‍ വെടിവെപ്പിന്റെ ഒന്നാം വാര്ഷികത്തോടോനുബന്ധിച്ച് ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ബസ്റ്റാന്റുകളിലും തലപ്പുഴ പോലീസ്സ്റ്റേഷന് പരിധിയിലും പൊതുയിടങ്ങളിലും സ്പെഷ്യല്പോലീസ് നിരീക്ഷണം നടത്തിവരുന്നുണ്ട്.
തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചെന്നപേരില് നിരവധി പ്രചരണങ്ങള്‍ പോലീസ് തന്നെ പുറത്ത്വിട്ടിരുന്നു. ഇതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും ജീവിതം മുഴുവന്‍ പോരാട്ടമാക്കുകയും ആശയ-ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവന് തന്നെ ബലിനല്‍കുകയും ചെയ്ത മാവോയിസ്റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും ലഘുലേഖകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഗാന്ധിപാര്‍ക്കില്‍ അനുസ്മരണ പരിപാടി നടത്തുമ്പോള്‍ പങ്കെടുക്കുന്നവരെയും കേള്ക്കാനെത്തുന്നവരെയും ക്യാമറയില്‍ പകര്‍ത്താനും പോലീസ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: