പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ താഴെചൊവ്വയിലെ നൗഫലിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് മുപ്പതോളം പേരെ ചോദ്യംചെയ്തു. കണ്ണൂരും പയ്യന്നൂരുമുള്ളവരെയാണ് ചോദ്യം ചെയ്തത്. ചോദ്യംചെയ്തവരില്‍നിന്നുകിട്ടിയ വിവരമനുസരിച്ച് കഴിഞ്ഞ ആറ് മാസമായി നൗഫലിന് മൊബൈല്‍ ഫോണ്‍ ഇല്ല എന്ന് തെളിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെടുന്നതിന്റെ തലേദിവസം നൗഫല്‍ചെന്നിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍വെച്ചുള്ള പരിശോധനകളും കണ്ണൂരും പയ്യന്നൂരുമുള്ള ചിലരെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങളുമാണ് നടന്നുവരുന്നത്. പ്രതികളെ ഉടന്‍പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
















