Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏരിയാ സമ്മേളനത്തിന് കൊടിയിറങ്ങിയത് പുതിയ ഗ്രൂപ്പ്‌യുദ്ധത്തിനുള്ള വെല്ലുവിളിയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:34 pm IST
in Kollam

അഞ്ചല്‍: സിപിഎം അഞ്ചല്‍ ഏരിയാ സമ്മേളനത്തിന് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ടാകും. കേഡര്‍ പാര്‍ട്ടിയുടെ സര്‍വഅച്ചടക്കവും ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുപോലെയെന്ന ആരോപണം അക്ഷരംപ്രതി തെളിഞ്ഞ ഒരു ഏരിയാ സമ്മേളനം എന്ന് സമ്മേളന പ്രസീഡിയം നയിച്ച സഖാക്കന്‍മാര്‍ക്ക് തോന്നി. അഞ്ചല്‍ ഏരിയാ സെക്രട്ടറിയായിരുന്ന നേതാവ് കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അകത്തായിരുന്നു. ഒപ്പം ജില്ലാകമ്മറ്റിയംഗവും. ഇവരെ അകത്താക്കാന്‍ ഏരിയായിലെ മുതിര്‍ന്ന നേതാവായ ജില്ലാസെക്രട്ടേറിയറ്റംഗം ഒറ്റിക്കൊടുത്തെന്ന ആക്ഷേപം പാര്‍ട്ടിയെ അടിമുടി ഉലച്ചിരുന്ന സമയത്താണ് പാര്‍ട്ടി സമ്മേളനം നടന്നതും. ജാമ്യത്തിലിറങ്ങിയ ഏരിയാസെക്രട്ടറിയും ആക്ടിംഗ് സെക്രട്ടറിയും സമ്മേളനഹാളില്‍ വെറും പ്രതിനിധികളായി.

ജയിലിലായ ഏരിയാ സെക്രട്ടറിയെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കണമെന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മറ്റിയിലെ വനിതാനേതാവുമായ അംഗം ആവശ്യപ്പെട്ടു. എന്നാല്‍ വെറും എട്ടുപേര്‍ മാത്രമെ പിന്‍താങ്ങാന്‍ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ട് പേര്‍ പുതിയതായി ജില്ലാകമ്മിറ്റി നിര്‍ദ്ദേശിച്ച കര്‍ഷകസംഘം നേതാവിനെയാണ് പിന്തുണച്ചത്. അതോടെ മേഖലയില്‍ സിപിഎമ്മിന്റെ കടിഞ്ഞാണ്‍ മേഖലയിലെ മാടമ്പിമാരുടെ പിടിയിലായി. മുന്‍പെങ്ങും കാണാത്ത വിധം ഏരിയാ സമ്മേളനത്തിന് കൊഴുപ്പും പകിട്ടും വരുത്താന്‍ സംഘാടകര്‍ ശ്രമിച്ചു. മന്ത്രിസഭയിലെ അസഭ്യക്കാരന്‍ മന്ത്രിയെ സമ്മേളനത്തിന് കൊഴുപ്പുകൂട്ടാന്‍ എത്തിക്കാന്‍ ശ്രമിച്ചു. വലിയ പ്രചാരണകോലാഹലങ്ങള്‍ ഒരുക്കി. എന്നാല്‍ കടുത്ത മത്സരവും പരസ്പരഅധിക്ഷേപവും സമ്മേളനം വരാനിരിക്കുന്ന വര്‍ഗവിപ്ലവത്തിന്റെ ചൂടും ചൂരും വിളിച്ചറിയിക്കുന്നതായിരുന്നു. സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ പ്രതിനിധികളെ പാട്ടിലാക്കാന്‍ എതിര്‍പാര്‍ട്ടിക്കാരെയും പ്രാദേശിക മാധ്യമപ്രവര്‍ത്തകരേയും മറ്റും സമീപിച്ചിരുന്നത് തന്നെ സിപിഎം ചെന്നെത്തിയിരിക്കുന്ന ജീര്‍ണതയുടെ തെളിവാണ്. ഇതിനിടെ അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ തെരഞ്ഞെടുപ്പില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗം ഇതര പാര്‍ട്ടിക്കാരുമായി ചേര്‍ന്ന് പിടിഎ പ്രസിഡന്റായത് കൗതുകമായി. സമ്മേളനത്തില്‍ അജണ്ടയായി വച്ചിരുന്ന സംഘപരിവാര്‍ ശക്തികളുടെ മുന്നേറ്റം തടയുന്നതിനും വര്‍ഗബഹുജന സംഘടനകളുടെ തളര്‍ച്ച പരിഹരിക്കുന്നതിനോ ജനകീയ പ്രശ്‌നങ്ങളിലുള്ള ഇടപെടലിനോ ചര്‍ച്ച നടന്നില്ല. തുടക്കം മുതല്‍ രാമഭദ്രന്‍ വധക്കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നങ്കിലും ജയിലില്‍ കിടന്ന സഖാക്കളെ ഒറ്റിക്കൊടുത്തവര്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് ചര്‍ച്ചയെ ബഹളമാക്കി മാറ്റി. പഴയ ഏരിയാ ഭാരവാഹികളില്‍ പലരെയും നിഷ്‌കരുണം വെട്ടിനിരത്തി പിണറായി പക്ഷത്തിന് ശക്തമായ പിന്‍ബലമുള്ള കമ്മറ്റിയാണ് നിലവില്‍ വന്നിട്ടുള്ളത്. അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പലരും എതിര്‍ചേരിയില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കും ഗ്രൂപ്പിനും ഒത്തുപോകുന്നവരെ താക്കോല്‍ സ്ഥാനങ്ങളില്‍ കൊണ്ടുവരാനാകും ഇനിയുള്ള ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.