കാക്കനാട്: തൃക്കാക്കര നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വര്‍ഷം എട്ടുമാസം പിന്നിട്ടിട്ടും 16 ശതമാനം ഫണ്ട് മാത്രമാണ് നഗരസഭ ചെലവഴിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വര്‍ഷാവസാനത്തില്‍ ഹോട്ടലില്‍ മുറിയെടുത്ത് ബില്ലുകളും വൗച്ചറുകളും തയ്യാറാക്കി ഫണ്ട് ചെലവഴിക്കുകയാണ് ചെയ്യുന്നതെന്ന പ്രിസിപ്പല്‍ സെക്രട്ടറിയുടെ പരാമര്‍ശം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സജി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ പ്രസിഡന്റ് പി.എസ്.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ലാല്‍ ചന്ദ്, സെക്രട്ടറിമാരായ ഇ.എം. മനോജ്, എ.ബി.അഭിലാഷ്, ജോയിന്റ് സെക്രട്ടറി നന്ദകുമാര്‍, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സീമ ബാലകൃഷ്ണന്, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനില്‍ തിട്ടയില്‍, സിനി സുരേഷ്, സോമന് കരുമക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: