കുട്ടനാട്: 2017-18 ലെ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പാഡി സീനിയര്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ എ.വി.സുരേഷ്‌കുമാര്‍ അറിയിച്ചു. www.supplycopaddy.in എന്ന വെബ്‌സൈറ്റ് വഴിയാണു റജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നീ ബാങ്കുകളിലെ അക്കൗണ്ടില്‍ റജിസ്റ്റര്‍ ചെയ്യുന്നത് പിആര്‍എസ് വായ്‌പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കു സമയബന്ധിതമായി തുക ലഭിക്കുവാന്‍ സഹായിക്കും. പാട്ടത്തിനു കൃഷി ചെയ്യുന്ന കര്‍ഷകര്‍ 200 രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിങ് ഓഫിസില്‍ ലഭിക്കും. ഫോണ്‍: 94465 69908, 94465 69907.
















