ആലപ്പുഴ: മാരാരിക്കുളം ബെന്നി കൊലക്കേസില്‍ നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിട്ടവരെ അപായപ്പെടുത്താന്‍ ഒരു വിഭാഗം സിപിഎമ്മുകാര്‍ ആസൂത്രിത ശ്രമം തുടങ്ങി.
ചില പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് നീക്കം. നഗരത്തിലെ വടക്ക് പ്രദേശത്ത് താമസിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിനെ ഇക്കാര്യത്തിന് ചുമതലപ്പടുത്തിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാരാരിക്കുളം ഏരിയ സമ്മേളനത്തില്‍ ബെന്നി കൊലക്കേസ് പ്രതികളെ വെറുതെവിട്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കലവൂര്‍ വേണുഗോപാല്‍ കൊലക്കേസിലെ പ്രതിയായ ക്വട്ടേഷന്‍ സംഘത്തലവനാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈയാളുടെ സംഘത്തില്‍പ്പെട്ടവര്‍ ബെന്നി കൊലക്കേസിലെ ചില പ്രതികളുടെ വീടിന്റെ ഫോട്ടോയെടുക്കുകയും പ്രതികളുടെ ചിത്രം പരിസരവാസികളെ കാണിച്ച് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.
സിപിഎം നേതൃത്വത്തിന്റെ മുഖം രക്ഷിക്കാന്‍ നിരപരാധികളെ കുരുതി കൊടുക്കാനാണ് നീക്കം. പോലീസിന് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു.
















