അമ്പലപ്പുഴ: കുറവന്‍തോട് സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തധികൃതരുടെ നേതൃത്വത്തിലാണ് അളവുജോലികള്‍ ആരംഭിച്ചത്. ദേശീയപാതയില്‍ നിന്ന് പടിഞ്ഞാട്ട് 10-ാം വാര്‍ഡ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിയാണ് അളന്നു തിട്ടപ്പെടുത്തിയത്. ഏകദേശം ഒരു ഏക്കര്‍ 90 സെന്റ് ഭൂമിയാണ് ഈ ഭാഗത്ത് സര്‍ക്കാരിന്റേതായിട്ടുള്ളത്. നിലവില്‍ സ്വന്തമായി ഭൂമിയില്ലാതെ വീടു വെച്ചു താമസിക്കുന്നവര്‍ക്ക് മൂന്നു സെന്റ് വീതമുള്ള കൈവശരേഖ നല്‍കും. സര്‍ക്കാര്‍ ഭൂമി അളന്നുതിരിക്കുന്നതിന് മുന്നോടിയായി ഒരാഴ്ച മുമ്പ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം നടത്തിയിരുന്നു
















