ആലപ്പുഴ: തീരദേശ മേഖലയെ അവഗണിച്ച നടപടിയിലും, പരമ്പരാഗത വ്യവസായങ്ങളും വ്യവസായ ശാലകളും ആരോഗ്യമേഖലയും തകര്‍ത്തതിലുളള ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവെക്കണമെന്നാവശ്യപ്പെട്ടും ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ച് നടത്തും.
കൈചൂണ്ടി ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍ ഉത്ഘാടനം ചെയ്യും. ആലപ്പുഴ മണ്ഡലം കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. എല്‍.പി. ജയചന്ദ്രന്‍, ഗീതാ രാംദാസ്, ആര്‍. ഉണ്ണികൃഷ്ണന്‍, രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍ സംസാരിച്ചു.
















