കളമശ്ശേരി: മൂല്യവര്‍ധിത നികുതി(വാറ്റ്)യായി ഈടാക്കിയ 30.5 കോടി രൂപ ഫാക്ടിന് തിരിച്ചുനല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഫാക്ട് ലാഭത്തിലായതിന്റെ ക്രെഡിറ്റ് തട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് ആക്ഷേപം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിയ വാറ്റ് നികുതി ഇടത് സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെടുക്കുകയായിരുന്നു. ഫാക്ട് ലാഭത്തിലേക്ക് നീങ്ങുന്ന സമയം നോക്കി ഈ തുക തിരികെ നല്‍കുന്നത് ജനങ്ങളെയും തൊഴിലാളികളെയും കബളിപ്പിക്കാനുള്ള ശ്രമമാണെന്നാണ് ആക്ഷേപം. ബിഎംഎസ്സാണ് ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഫാക്ടിന് 1000 കോടിയുടെ വായ്പ അനുവദിച്ചു. പതിമൂന്നര ശതമാനം പലിശയ്ക്കാണ് നല്‍കിയത്. അന്ന് മുതല്‍ ഫാക്ട് സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന വ്യാജ പ്രചാരണവുമായി ഇടുതുപക്ഷമുള്പ്പെടെയുള്ളവര് രംഗത്തെത്തി.
എന്നാല്‍, ലാഭത്തിന്റെ പാതയിലേക്ക് കടക്കാന്‍ ഫാക്ടിന് കേന്ദ്രസഹായം കൊണ്ടു കഴിഞ്ഞു. ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് അടുത്ത സാമ്പത്തിക വര്ഷാരംഭത്തിനു മുമ്പുതന്നെ പരിഗണിക്കാനിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉദാരവത്ക്കരണ- സാമ്പത്തിക നയങ്ങളുടെ ഫലമായി കാപ്രോലാക്ടത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഫാക്ടിന്റെ നിലനില്‍പ്പിന് ആദ്യം ഭീഷണി ഉയര്‍ത്തിയത്.
1995ല്‍ അമോണിയ പ്രൊജക്ടിനുവേണ്ടി ഒഇസിഎഫില് നിന്ന് 450 കോടി രൂപ വായ്പ ലഭ്യമാക്കി. നാലര ശതമാനം പലിശയ്ക്ക് ലഭിക്കേണ്ട വായ്പ ഫാക്ടിനു നല്‍കിയത് പതിനാറര ശതമാനം പലിശയ്ക്ക്.
അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് പലിശ ഏഴ് ശതമാനമാക്കി കുറച്ചത്. ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരാണ് ഫാക്ടിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതെന്നിരിക്കെയാണ് വ്യാജ പ്രചാരണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: