തിരുവനന്തപുരം: ബിഎസ്എന്‍എലിലെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും സംയുക്തമായി ഡിസംബര്‍ 12, 13 തീയതികളില്‍ പണിമുടക്ക് നടത്തും.
അര്‍ഹമായ ശമ്പള പരിഷ്ക്കരണം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നല്‍കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് ബിഎസ്എന്‍എലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മിറ്റി റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കണമെന്നും പണിമുടക്ക് നോട്ടീസില്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: